സർക്കാർമന്ത്രാലയങ്ങൾ കർത്തവ്യഭവനിലേക്ക് മാറിയതിനുപിന്നാലെ നോർത്ത്, സൗത്ത് ബ്ലോക്ക് സമുച്ചയങ്ങളിൽ യുഗേ യുഗീൻ ഭാരത് മ്യൂസിയം (Yuge Yugeen Bharat Museum-നിത്യഹരിത ഭാരത് മ്യൂസിയം) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ. ഇതിനായി 3230 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചതായും 1.79 ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതായിരിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാരീസിലെ ലൂവ്ര് മ്യൂസിയം 73,000 ചതുരശ്ര മീറ്ററും ബ്രിട്ടീഷ് മ്യൂസിയം 70,000 ചതുരശ്രമീറ്ററുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടർച്ച, വൈവിധ്യം, സമ്പന്നത എന്നിവ പ്രതിഫലിപ്പിക്കുന്ന പ്രധാന പൈതൃകസ്ഥാപനമായിട്ടാണ് യുഗേ യുഗീൻ ഭാരത് മ്യൂസിയം വിഭാവനംചെയ്യുന്നത്. നോർത്ത്, സൗത്ത് ബ്ലോക്കുകളുടെ വാസ്തുവിദ്യാസവിശേഷതകളും പൈതൃകപ്രാധാന്യവും നിലനിർത്തിത്തന്നെയാവും മ്യൂസിയം വികസിപ്പിക്കുക.
യുഗേ യുഗീൻ ഭാരത് മ്യൂസിയം സ്ഥാപിക്കുമെന്ന് 2023 മേയ് 18-നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 2030-31 സാമ്പത്തികവർഷംവരെയുള്ള കാലയളവിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
