റിയാദ് ഇന്ത്യന്‍ എംബസിയില്‍ സഹായങ്ങള്‍ക്കായി ഉദ്യോഗസ്ഥരുമായി സംവദിക്കാം; ഓപ്പൺ ഹൗസ് നാളെ, രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം 

malayalampress
1 Min Read

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ സഹായങ്ങള്‍ക്കായി ഉദ്യോഗസ്ഥരുമായി സംവദിക്കാൻ അവസരം. ഇതിനായി നാളെ (വ്യാഴം) ഓപ്പൺ ഹൗസ് അരങ്ങേറും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. ഡിപ്ലോമാറ്റിക് പരിസരത്തെ എംബസി പരിസരത്ത് വൈകുന്നേരം മൂന്നു മുതല്‍ അഞ്ചുവരെയാണ് ഓപണ്‍ ഹൗസ് നടക്കുന്നത്.

ഇന്ത്യക്കാര്‍ക്ക് ലേബര്‍, കോണ്‍സുലാര്‍ പ്രശ്‌നങ്ങളും പരാതികളും അംബാസഡറോടും എംബസി ഉദ്യോഗസ്ഥരോടും നേരിട്ടുപറയാനും സഹായങ്ങള്‍ ആവശ്യപ്പെടാനും സൗകര്യമുണ്ടാകും. എന്നാല്‍ പാസ്‌പോര്‍ട്ട് ഇഷ്യു ചെയ്യല്‍, അറ്റസ്‌റ്റേഷന്‍ തുടങ്ങിയ സാധാരണ കോണ്‍സുലാര്‍ സര്‍വീസുകള്‍ ഇവിടെ സ്വീകരിക്കില്ലെന്നും അതിന് നിലവിലെ സംവിധാനങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!