എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ; സൂക്ഷിച്ചിരുന്നത് ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും

News Desk
1 Min Read

കണ്ണൂർ: എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ എക്‌സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച് എ ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌‌മം വീട്ടിൽ സി പി സിദ്ധാർത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഡോക്‌ടർമാരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.

പിടിയിലായ ഡോക്‌ടർമാരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഡോക്‌ടറായി സേവനമനുഷ്ഠിക്കുകയുമായിരുന്നു. എംഡിഎംഎ വാങ്ങിയത് ബംഗളൂരുവിൽ നിന്നാണെന്നാണ് ഇവർ മൊഴി നൽകിയത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!