തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ കണ്ടെത്തൽ. ഇന്നോവയുടെ ഏറ്റവും പുതിയ മോഡലുകളാണ് വാങ്ങുക. പുതിയ കാറുകൾ വാങ്ങുന്നതിനായി സർക്കാരിന് 9 കോടി 60 ലക്ഷം രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.
പുതുതായി വാങ്ങുന്ന 22 കാറുകൾ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും വേണ്ടിയുള്ളതാണ്. മറ്റു രണ്ട് കാറുകൾ സംസ്ഥാനത്ത് എത്തുന്ന അതിഥികൾക്ക് വേണ്ടി മാത്രമാകും ഉപയോഗിക്കുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
