റിയാദ് എയർപോർട്ട് ആക്രമണം; കൊല്ലപ്പെട്ടവരിൽ എയർഹോസ്റ്റസുമാരും 

malayalampress
1 Min Read

ദുബൈ: റിയാദ് എയർപോർട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ എയർഹോസ്റ്റസുമാരും. ഒക്ടോബർ 10 ശനിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ ഒരാൾ സഊദി ബജറ്റ് എയർലൈനായ ‘ഫ്ലൈനാസി’ലെ (flynas) ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയാണെന്ന് തിരിച്ചറിഞ്ഞു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 28-കാരിയായ അസ്സ റംസി മുഹമ്മദ് ഹസ്സൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് സഊദി പൗരന്മാരും എട്ട് വിദേശികളും കൊല്ലപ്പെടുകയും, ഗുരുതരമായി പരിക്കേറ്റവരടക്കം 309 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിനിടെയാണ് എയർ ഹോസ്റ്റസിന്റെ മരണവാർത്ത പുറത്തുവന്നത്.

ആക്രമണത്തെത്തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, സഊദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) മരണസംഖ്യ സ്ഥിരീകരിക്കുകയും കൊല്ലപ്പെട്ടവരുടെ പൗരത്വം വ്യക്തമാക്കുകയും ചെയ്തു. നാല് സഊദി പൗരന്മാർ, രണ്ട് ബംഗ്ലാദേശ് പൗരന്മാർ, ഈപ്ത്, അമേരിക്ക, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!