ഡൽഹിയിൽ വൻ സംഘർഷം: ബ്രിട്ടാസിനെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു

News Desk
1 Min Read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് സിജെപിയും ഇടതു സംഘടനകളുമാണ് കൊണാട്ട് പ്ലേസിൽ പ്രതിഷേധിക്കുന്നത്. ജന്തർ മന്തറിൽനിന്ന് 200 മീറ്റർ അകലെയാണിത്.

റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പൊലീസും വലിച്ചിഴച്ച് നീക്കുകയാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി.തോമസ്, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശ് എം. സജിയുടെ നെറ്റി പ്രതിഷേധത്തിനിടെ പൊട്ടി.

അതിനിടെ പ്രത്യേക സിറ്റിങ് നടത്തിയ സുപ്രീംകോടതി, പ്രതിഷേധം നിയന്ത്രിക്കാൻ പൗര സ്വാതന്ത്ര്യം തടയരുതെന്ന് നിർദേശിച്ചു. മെട്രോ സാധാരണപോലെ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധിക്കരുതെന്നും കോടതി നിർദേശിച്ചു. അഭിജീത് ദിപ്കെ അടക്കമുള്ള സിജെപി നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സിജെപി നേതാക്കൾ ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കാൻ ഇടപെടരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പാർട്ടിയുടെ ലീഗൽ അഫയേഴ്‌സ് മേധാവി രത്നസിങ് പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!