കണ്ണൂര്‍: കുളത്തിന്റെ പടിക്കെട്ടില്‍ തലയിടിച്ചുവീണ് ആറ് വയസ്സുകാരി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മിര്‍സയാണ് മരിച്ചത്.
കണ്ണൂരിലെ പാനുണ്ടയില്‍ ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാര്‍ ചേര്‍ന്ന് കുളം ശുചീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മാതാപിതാക്കള്‍ക്കൊപ്പം എത്തിയ മിര്‍സയുടെ ഹെയര്‍ ബാന്‍ഡ് കുളത്തിന്റെ പടിയില്‍ വീണു. ഇതെടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതുകയും മിര്‍സയുടെ തല പടിക്കെട്ടില്‍ ഇടിക്കുകയുമായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
