റിയാദ് വിമാനത്താവളം അടച്ചുപൂട്ടി; യാത്രക്കാർ ശ്രദ്ധിക്കുക, സിവിൽ എവിയേഷൻ അറിയിപ്പ്

malayalampress
1 Min Read

റിയാദ്: ആക്രമണങ്ങളെ തുടർന്ന് റിയാദ് വിമാനത്താവളം താത്കാലികമായി അടച്ചുപൂട്ടി. യാത്രക്കാർ ശ്രദ്ധിക്കണമെന്നും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കാത്തിരിക്കണമെന്നും സഊദി സിവിൽ ഏയേഷൻ അറിയിപ്പ് പുറത്തിറക്കി. അറിയിപ്പ് ഇപ്രകാരം 👇.

രാജ്യത്തെ സിവിൽ ഏവിയേഷൻ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി, 2026 ഒക്ടോബർ 10-ന് (ഹിജ്റ വർഷം 1448 റബീഉൽഥാനി 29, ശനിയാഴ്ച) ഉച്ചകഴിഞ്ഞ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നട ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്; പരിക്കേറ്റവരുടെ കൃത്യമായ എണ്ണം കണക്കാക്കിവരികയാണ്.

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് വിമാനത്താവളത്തിലെ സുരക്ഷ ഉറപ്പാക്കുന്നതും വരെ ഇവിടുത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അതോറിറ്റി വ്യക്തമാക്കി. ഇതുസംബന്ധിച്ച തുടർവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. അപ്‌ഡേറ്റുകൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!