പാകിസ്ഥാനിൽ വൻ സ്ഫോടനം: 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

News Desk
1 Min Read

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദേരാ ഇസ്മായിൽ ഖാനിൽ വൻ സ്ഫോടനം (Blast). 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള ദേരാ ഇസ്മായിൽ ഖാൻ, പൊലീസിനെയും (Police) സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് തീവ്രവാദ ആക്രമണങ്ങൾക്ക് നിരന്തരം ഇരയാകുന്ന പ്രദേശമാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്‌രീക് ഇ താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തു. ജില്ലയിലെ ദരസിന്ദ മേഖലയിലുള്ള അമൻ മേളയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് അടിയന്തര രക്ഷാപ്രവർത്തന വിഭാഗമായ റെസ്ക്യൂ 1122 പ്രസ്താവനയിൽ വ്യക്തമാക്കി.

ദരസിന്ദ സ്റ്റേഷനിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ആശ്വാസ നടപടികൾ ആരംഭിക്കുകയും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ പറഞ്ഞു.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!