കുവൈത്ത് സിറ്റി: സ്നാപ്ചാറ്റിലൂടെ പൊതുസദാചാരത്തിന് വിരുദ്ധമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2,000 കുവൈത്ത് ദിനാർ പിഴ വിധിച്ച് കുവൈത്ത് പരമോന്നത കോടതി.
കേസുമായി ബന്ധപ്പെട്ട് ഇവർ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അശ്ലീല ദൃശ്യങ്ങൾ സ്നാപ്ചാറ്റിൽ പങ്കുവെച്ചതിനൊപ്പം തന്നെ വിമർശിച്ചവർക്കെതിരെ സൈബർ കുറ്റകൃത്യ പരാതികൾ നൽകി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായും ഇവർക്കെതിരെ ആരോപണമുയർന്നിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗത്തിലാണ് പരാതികൾ സമർപ്പിച്ചിരുന്നത്. കേസ് പരിഗണിച്ച കുവൈത്ത് കോടതി നേരത്തെ വിധിച്ച പിഴ ശരിവെക്കുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
