ഇറാൻ – അമേരിക്ക സമാധാന ചർച്ചയ്ക്ക് ഇന്ന് സ്വിറ്റ്‌സർലണ്ടിൽ തുടക്കമാകുമെന്ന് മധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ. ചർച്ചയ്ക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിറ്റ്‌സർലണ്ടിലേക്ക് പുറപ്പെട്ടു. അതേസമയം, ലെബനോനിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചത് സമാധാന ശ്രമത്തിന് തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.
ആണവ വിഷയത്തിനും ലെബനോണിലെ വെടിനിർത്തലിനും ചർച്ചയിൽ മുൻഗണന നൽകുമെന്ന് വാൻസ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫിന്റെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചർച്ചയ്ക്കായി സ്വിറ്റ്‌സർലണ്ടിലെത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും ചർച്ചയിൽ പങ്കെടുക്കും.
ഇന്നലെ വൈകിട്ടാണ് ലെബനോണിലെ ഇസ്രയേലിന്റെ വെടിനിർത്തൽ ലംഘനങ്ങളെ തുടർന്ന് ഇറാൻ സൈന്യം ഹോർമുസ് കടലിടുക്ക് അടച്ചത്. ഇറാനുമായി അന്തിമ കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്ക ടോൾ ചുമത്തുമെന്ന സൂചനയും ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ. മിഡിൽ ഈസ്റ്റിലേക്ക് ‘ഗാർഡിയൻ ഏഞ്ചൽ എന്ന നിലയിൽ നൽകുന്ന സേവനങ്ങൾക്കുള്ള’ ഫീസ് ആയിരിക്കും അതെന്നും ട്രംപ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
