‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്ക്, അറബിക്കടലിലേക്ക് എണ്ണ ഒഴുക്കി, ചരിത്രം മാറ്റിയ കറുത്ത ദിനം; ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

malayalampress
2 Min Read

ഫോട്ടോ: കുവൈത്തിലെ എണ്ണപ്പാടങ്ങൾക്ക് ഇറാഖ് തീയിട്ടപ്പോൾ (1991ലെ ചിത്രം)

  • ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുമ്പോൾ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു

അബുദാബി: ‘സഹോദര രാജ്യത്തിന് സംഭവിച്ചത് മറക്കരുത്’, തീയിട്ടത് നൂറുകണക്കിന് എണ്ണക്കിണറുകൾക്കാണ്, മാത്രല്ല അറബിക്കടലിലേക്ക് എണ്ണ ഒഴുക്കികളഞ്ഞു പ്രതികാരം തീർത്തു, ചരിത്രം മാറ്റിയ കറുത്ത ദിനത്തിന്റെ ആണ്ടുകൾ എത്തുമ്പോൾ തന്നെ ഗൾഫിനെ പ്രതിസന്ധിയിലാക്കി വീണ്ടും യുദ്ധം മുറുകുന്നതിനിടെ യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷിന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. 1990 ലാണ് ആധുനിക ഗൾഫിന്റെ ഭാവി തന്നെ മാറ്റി മരിച്ച ആ യുദ്ധം നടന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശം നൽകുന്ന പാഠങ്ങൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്നും മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ ഐക്യം അത്യന്താപേക്ഷിതമാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.

ഓഗസ്റ്റ് രണ്ടിന് നടക്കുന്ന കുവൈത്ത് അധിനിവേശത്തിന്റെ 36-ാം വാർഷികത്തിന് മുന്നോടിയായി എക്സിൽ അദ്ദേഹം ഈ ഓർമക്കുറിപ്പ് പങ്കുവച്ചത്. സഹോദര രാജ്യമായ കുവൈത്തിനെ അധിനിവേശം ചെയ്തതിന്റെ ഓർമദിനം ഗൾഫ് ഐക്യത്തിന്റെയും പൊതുവായ സുരക്ഷയുടെയും മൂല്യമാണ് നമ്മെ ഓർമിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ പ്രതിസന്ധികൾക്കിടയിൽ ഈ പാഠങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

ജിസിസി രാജ്യങ്ങളുടെ വിധി ഒന്നാണ്. നമ്മളെയെല്ലാം വഹിക്കുന്ന ഈ കപ്പലിനെ രക്ഷിക്കാൻ സഹകരണവും പരസ്പര ഏകോപനവും ഐക്യവും മാത്രമാണ് വഴി.

പശ്ചിമേഷ്യയുടെ ചരിത്രം തിരുത്തിയ അധിനിവേശം

1990 ഓഗസ്റ്റ് രണ്ടിനാണ് അന്നത്തെ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഉത്തരവിനെ തുടർന്ന് ഇറാഖ് സൈന്യം കുവൈത്ത് പിടിച്ചടക്കിയത്. ഇത് ആധുനിക പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിന് വഴിതുറന്നു. തുടർന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ 1991 ഫെബ്രുവരിയിലാണ് കുവൈത്തിനെ മോചിപ്പിച്ചത്.

ഏഴ് മാസം നീണ്ടുനിന്ന അധിനിവേശം മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. പിൻവാങ്ങുന്നതിനിടെ ഇറാഖി സൈന്യം നൂറുകണക്കിന് എണ്ണക്കിണറുകൾക്ക് തീയിടുകയും അറബിക്കടലിലേക്ക് എണ്ണ ഒഴുക്കിവിടുകയും ചെയ്തത് ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നായി മാറി. ഈ സംഭവം ഗൾഫ് മേഖലയിലെ സുരക്ഷാ കാഴ്ചപ്പാടുകളെയും രാജ്യാന്തര പ്രതിരോധ പങ്കാളിത്തങ്ങളെയും വലിയ തോതിൽ മാറ്റിയെഴുതുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article