എല്ലാം നല്ല ഭാവിക്കുവേണ്ടി, ഹോർമുസ് തുറന്നില്ലെങ്കിൽ ‘മഹായുദ്ധമെന്ന്’ ട്രംപ്

News Desk
1 Min Read

ഇറാനും യുഎസും തമ്മിലുള്ള സംഘർഷം ഇനിയെങ്ങോട്ട്? ലോകമാകെയുള്ള നിക്ഷേപകർ ഉറ്റുനോക്കുന്നത് പ്രവചനാതീതമായ ഈ ഒരൊറ്റ കാര്യത്തിലാണ്. ഇറാനെതിരെ പ്രഖ്യാപിച്ച ആക്രമണം മാറ്റിവച്ചതായി ട്രംപ് പറയുന്നുണ്ടെങ്കിലും ഇറാൻ പ്രതികരിക്കാത്തത് ആശങ്കയാണ്. എഐ മേഖലയിലെ വിൽപന തുടരുന്നതിനിടെ പലിശനിരക്ക് മുതൽ ക്രൂഡോയിൽ വില വരെ എങ്ങോട്ടു നീങ്ങുമെന്നതിൽ അടുത്ത ദിവസങ്ങൾ അതിനിർണായകം.

ഇറാനെതിരെ സംയുക്ത ആക്രമണത്തിന് ഇസ്രയേലും യുഎസും ഒരുങ്ങുകയാണെന്ന് ഇന്നലെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു ശക്തമായ തിരിച്ചടി നൽകുമെന്ന് മധ്യസ്ഥരായ പാക്കിസ്ഥാനും തുർക്കിയും വഴി ഇറാൻ യുഎസിനെ അറിയിച്ചു. യുഎസിനൊപ്പം ആക്രമണത്തിന് ഇറങ്ങിയില്ലെങ്കിലും ഇറാന്റെ പോർമുന ഞങ്ങളുടെ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വക്കുമെന്ന് ഇസ്രയേലും വിശ്വസിക്കുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ എംബസികളിലെ പൗരന്മാർക്ക് യുഎസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് വീണ്ടും മേഖല വലിയ സംഘർഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക വർധിപ്പിച്ചു.

എന്നാൽ ഇറാനു മേൽ നടത്താനിരുന്ന സംയുക്ത ആക്രമണം റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ലോകത്തിന്റെ ഭാവിയെക്കരുതി ആക്രമണത്തിൽ നിന്ന് പിന്മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് തുറക്കാനും ആണവ പദ്ധതികൾ‍ ഉപേക്ഷിക്കാനുമുള്ള കരാറിലെത്താൻ ഇറാനും ഉറപ്പുനൽകി. പശ്ചിമേഷ്യൻ രാജ്യങ്ങൾ നടത്തിയ ഇടപെടലുകളും നിർണായകമായി. എന്നാൽ അതിവേഗം കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article