മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കുദ്രിന്‍സ്‌കയ സ്‌ക്വയറിലെ ഒരു റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ബോംബ് കൊണ്ടുവന്ന വ്യക്തിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
സ്‌ഫോടന സമയത്ത് ഒരു സ്വകാര്യ വിരുന്ന് നടക്കുകയായിരുന്നതിനാല്‍ റെസ്റ്റോറന്റ് പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നില്ലെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
അജ്ഞാതയായ ഒരു സ്ത്രീ സ്‌ഫോടകവസ്തുവുമായി റെസ്റ്റോറന്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയും സുരക്ഷാ ജീവനക്കാരന്‍ തടയുന്നതിനിടെ സ്‌ഫോടനം നടക്കുകയുമായിരുന്നുവെന്നാണ് വിവരം. ഈ സ്ത്രീക്കു പുറമെ, സുരക്ഷാ ജീവനക്കാരന്‍, റെസ്റ്റോറന്റിലെ ഒരു ഉപഭോക്താവ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
