തെഹ്‌റാന്‍/വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാണെന്നും ഒമാനുമായുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി പുരോഗമിക്കുകയാണെന്നും ഇറാന്‍.
കടലിടുക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. ഇന്നോ നാളെയോ തന്നെ ഒരു ധാരണയിലെത്താന്‍ സാധിച്ചേക്കുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും സൂചിപ്പിച്ചു.
വീട്ടുപകരണങ്ങൾ പുനർനിർമ്മാണം
അതേസമയം, യമന് സമീപം ചെങ്കടലില്‍ വെച്ച് ഒരു ഇന്ത്യന്‍ വാണിജ്യ കപ്പലിനു നേരെ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും യമന്‍ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
അതിനിടെ, ഗസയില്‍ മൂന്ന് വര്‍ഷം മുമ്പ് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബു ഷാരിയ, ഹസ്സൈന കുടുംബങ്ങളിലെ 112 പേരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
