ഹെലികോപ്റ്റർ തകർത്തതിന് മറുപടി; ഇറാനെ ആക്രമിച്ച് യുഎസ്

News Desk
0 Min Read

വാഷിങ്ടൻ: ഇറാനെതിരെ ആക്രമണം വീണ്ടും തുടങ്ങി യുഎസ്. ഒമാൻ തീരത്ത് യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിന് മറുപടിയായിട്ടാണ് ആക്രമണം.

ഇറാനിയൻ ആക്രമണത്തിനുള്ള പ്രതികരണമാണിത് എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ആക്രമണത്തെക്കുറിച്ച് പറഞ്ഞത്. ഹോർമുസ് കടലിടുക്കിലെ ഒരു ഇറാനിയൻ ദ്വീപിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 

ഇറാന്റെ ആക്രമണത്തോട് യുഎസ് പ്രതികരിക്കുമെന്ന് നേരത്തെ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസിന് സമീപമാണ് യുഎസിന്റെ ആധുനിക അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നത്. ഇതിലെ പൈലറ്റുമാരെ ഡ്രോൺ ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article