വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ട് മണിക്കൂറുകൾ; മകനെ പുറത്തുവിട്ട ശേഷം ഭാര്യയെ കൊലപ്പെടുത്തി

News Desk
1 Min Read

ലുധിയാന: പരപുരുഷ ബന്ധം സംശയിച്ച് ലുധിയാനയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഓസ്‌ട്രേലിയയിൽനിന്ന് നാട്ടിലെത്തി ദിവസങ്ങൾക്കകമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ലുധിയാന പഖോവാൽ റോഡിലെ വികാസ് നഗറിലുള്ള വസതിയിലെ കിടപ്പുമുറിയിലാണ് കമാൽദീപ് കൗറി(49)നെ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് 4:30 നും 5 നും ഇടയിൽ പിതാവ് രവീന്ദർ സിങ് തന്നെ പുറത്തേക്ക് അയച്ചുവെന്നും തിരിച്ചെത്തിയപ്പോൾ കണ്ടത് ശരീരമാസകലം കുത്തേറ്റ മുറിവുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയാണെന്നും മകൻ ഗഗൻദീപ് സിങ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറു മാസമായി മാതാപിതാക്കൾ ഓസ്‌ട്രേലിയയിലായിരുന്നുവെന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലുധിയാനയിൽ തിരിച്ചെത്തിയതെന്നും ഗഗൻദീപ് പറഞ്ഞു. കമാൽദീപിന് മറ്റാരുമായോ അവിഹിത ബന്ധമുണ്ടെന്ന് പിതാവ് സംശയിച്ചിരുന്നുവെന്നും ഇത് ഇരുവരും തമ്മിൽ നിരന്തര കലഹത്തിന് കാരണമായിരുന്നെന്നും മകൻ വ്യക്തമാക്കി. കിടപ്പുമുറിയിൽ അമ്മ ചോരവാർന്ന് ജീവനറ്റുകിടക്കുമ്പോൾ, തെളിവ് നശിപ്പിക്കാനായി അച്ഛൻ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കഴുകി ഒളിപ്പിച്ചുവച്ചതായും ഗഗൻദീപ് ആരോപിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!