ദമാം: ഭാര്യയെ ക്രൂരമായി അറുത്ത് തല ശരീരത്തിൽ നിന്ന് വേർപെടുത്തിയ കൊലയാളിയായ ഭർത്താവിന്റെ വധ ശിക്ഷ കോടതി നടപ്പാക്കി. കിഴക്കൻ സഊദിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തിലെ പ്രതിയും ഭർത്താവുമായ സഊദി പൗരനായ “മൂസ അനബ്തവി”ക്കെതിരെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ഒരു കുറ്റവാളിക്കെതിരെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി പൗരനായ മൂസ ബിൻ ഹിഷാം ബിൻ മജിദ് അനബ്തവി, സഊദി പൗരയായ ഭാര്യ സാറ ബിൻത് ഹമദ് ബിൻ സാദ് അൽ-അഖീലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം മൂസ ബിൻ ഹിഷാം ബിൻ മജീദ് അനബ്തവി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ നിന്ന് തല വേർപെടുത്തുകയുമാണ് ചെയ്ത ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണ് നടത്തിയത്.
സംഭവ ശേഷം കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞുവെന്നും അന്വേഷണത്തിന്റെ ഫലമായി കുറ്റകൃത്യം ചെയ്തതായി ബോധ്യപ്പെടുകയും അദ്ദേഹത്തെ യോഗ്യതയുള്ള കോടതിയിൽ റഫർ ചെയ്തപ്പോൾ, അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കാര്യങ്ങൾ സ്ഥിരീകരിച്ച് ഒരു വിധി പുറപ്പെടുവിച്ചുവെന്നും മന്ത്രാലയ പ്രസ്താവനയിൽ വ്യക്തമാക്കുന്ന. ഭാര്യയായ ഇരയെ വഞ്ചനാപരമായി കൊലപ്പെടുത്തിയെന്നാണ് കേസ് ഡയറിയിൽ പറയുന്നത്.
അദ്ദേഹം ചെയ്തത് വഞ്ചനയായതിനാലും ശിക്ഷയായി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. മറ്റു കോടതികൾ അത് സ്ഥിരീകരിക്കപ്പെട്ടതോടെ ശിക്ഷ അന്തിമമായി, ശരിഅത്ത് അനുസരിച്ച് തീരുമാനിച്ചത് നടപ്പിലാക്കാൻ ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചുവെന്നും വിധി നടപ്പിലാക്കിയതായും മന്ത്രാലയം അറിയിച്ചു.
നിരപരാധികളെ ആക്രമിക്കുകയും രക്തം ചിന്തുകയും അവരുടെ ജീവിക്കാനുള്ള അവകാശവും സുരക്ഷയും ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും എതിരെ സുരക്ഷ നിലനിർത്തുന്നതിനും നീതി കൈവരിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുമുള്ള സഊദി സർക്കാരിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. അതേസമയം, അത്തരം പ്രവൃത്തികൾ ചെയ്യാൻ ധൈര്യപ്പെടുന്ന ആർക്കും നിയമപരമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
