നോർക്ക കെയര്‍: വര്‍ദ്ധിപ്പിച്ച പ്രീമിയം പിന്‍വലിക്കണം: ജിദ്ദ – മലപ്പുറം ജില്ല കെ എം സി സി

News Desk 03
1 Min Read

ജിദ്ദ: നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ വര്‍ദ്ധിപ്പിച്ച പ്രീമിയം പിന്‍വലിച്ചു പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്ന് ജിദ്ദ മലപ്പുറം ജില്ല കെ എം സി സി യോഗം ആവശ്യപ്പെട്ടു. സാധാരണ പ്രവാസികളുടെ ആശ്രയമായ നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രവാസിക്ക് 8,101 രൂപക്കും കുടുംബത്തിന് 13, 411 രൂപക്കും ലഭിച്ചിരുന്ന ഇൻഷൂറൻസ് ഇപ്പോൾ മൂന്നിരട്ടിയോളം തുക വർദ്ധിപ്പിച്ചതായിട്ടാണ് അറിയുന്നത്. ഗൾഫിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾക്ക് പോലും ഉപകാരപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. യാതൊന്നും നീക്കിയിരിപ്പില്ലാത്ത സാധാരണ പ്രവാസിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒരു കൈത്താങ്ങായിരുന്ന പദ്ധതിയെ തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ് ഈ വർദ്ധനവ്.

യോഗത്തില്‍ പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
ജില്ലാ കെ എം സി സി യുടെ പ്രതിഷേധവും ആവശ്യങ്ങളും വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി. ഡി സതീശന് ഇ മെയില്‍ അയക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇല്ല്യാസ് കല്ലിങ്ങൽ, കെ. കെ മുഹമ്മദ്, അബു കട്ടുപ്പാറ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് യാസിദ് എ. പി, അഷ്റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, സൈതലവി പുളിയ കോട്, മജീദ് കള്ളിയിൽ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!