ഹിമാചലിൽ സഞ്ചാരികളായി വേഷംമാറി കേരളാ പൊലീസ്; ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരൻ പിടിയിൽ

News Desk
1 Min Read

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി – 32)നെയാണ് നെടുമ്പാശേരി പോലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്.

2024 ജൂൺ 27 ന് ബംഗലൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാംപ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ്. ഇവർ പിടിയിലായതറിഞ്ഞ് രാഗേഷ് കുളുവിലേക്ക് ഒളിവിൽപ്പോയി.

കുളുവിൽ ബേസ് ക്യാംപിൽ നിന്ന് ഇരുപതു കിലോമീറ്റർ മുകളിൽ ഒരു റിസോർട്ടിലാണ് ഇയാൾ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിഞ്ഞത്. പോലീസിന് അവിടെച്ചെന്ന് പിടികൂടുക ദുസഹമായിരുന്നു. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം ‘താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!