സംസ്ഥാനത്ത് കനത്ത മഴ: വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; 4 മരണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. അതിശക്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലായി നിരവധി ഉരുൾപൊട്ടലുകളുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരണപ്പെട്ടു. സംസ്ഥാനത്ത് നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിക്കുകയും നിരവധി കവീടുകളും കടകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. കനത്തമഴയെ തുടർന്ന് വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. വൈക്കം സ്വദേശിയായ ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ…
കനത്ത മഴ, ജാഗ്രത നിർദേശം, പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ, വാഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
“ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം”: കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്
ദുബായ്: വടക്കൻ കുവൈത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചൈനീസ് കമ്പനിയുടെ കെട്ടിടത്തിനു മുകളിലാണ് മിസൈൽ പതിച്ചത്. ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പ്രത്യാക്രമണം. യുഎസിനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പു നൽകി. ഹോർമുസിൽ ഇന്നലെ 2 എണ്ണ ടാങ്കറുകൾ കൂടി ആക്രമിക്കപ്പെട്ടു. വ്യോമാക്രമണത്തെ തുടർന്നു കപ്പലുകളിൽ സ്ഫോടനമുണ്ടായി. ജോർദാനിലെ അസ്റഖ് സൈനിക താവളം ആക്രമിച്ചതായും ഇറാൻ അറിയിച്ചു. ഈജിപ്തിലെ ദെമെയ്ത്ത തുറമുഖത്തു നങ്കൂരമിട്ടിരുന്ന യുഎസ് വാതക സംഭരണ കപ്പലിനു നേരെ…
ഇറാനെതിരെ ശക്തമായ ആക്രമണവുമായി അമേരിക്ക; മേഖലയിൽ വീണ്ടും യുദ്ധഭീതി
വാഷിങ്ടൺ / തെഹ്റാൻ: ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ നടത്തിയ മിസൈൽ ആക്രമണ ശ്രമങ്ങൾക്ക് തിരിച്ചടിയായി ഇറാനെതിരെ യു.എസ്. സൈന്യം ശക്തമായ ആക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ആക്രമണങ്ങൾ കുറഞ്ഞിരുന്നെങ്കിലും, പുതിയ സൈനിക നടപടി യുദ്ധം കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നിയന്ത്രണത്തിലുള്ള നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളെയാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടത്: സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ, ഡ്രോൺ നിർമ്മാണ-വിന്യാസ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ, നാവികസേനയുമായി…
സംഘർഷം ആഗ്രഹിക്കുന്നില്ല, ആക്രമിച്ചാൽ തിരിച്ചടി; ഇറാൻ മിലീഷ്യകൾക്ക് നേരെയുള്ള സൈനിക നടപടി സ്വയം പ്രതിരോധം: സഊദി അറേബ്യ
ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ റിയാദ്: ഇറാഖിലെ ഇറാനി അനുകൂലികൾക്ക് നേരെ സൈനിക നടപടി സ്വീകരിച്ചതായി സഊദി. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവനും ദേശീയ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കാനുള്ള സ്വാഭാവികമായ അവകാശമുള്ളതിനാലാണ് സഊദി - യു എസ് സായുധ സേന ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യകളുടെ താവളങ്ങൾക്ക് നേരെ ബുധനാഴ്ച പുലർച്ചെ സൈനിക നടപടി കൈക്കൊണ്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വെളിപ്പെടുത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് ഈ നീക്കം. സഊദിയുടെ തന്ത്രപ്രധാന മേഖലകളായ എണ്ണ…
ഇറാഖിലെ യുഎസ് കോൺസുലേറ്റിനു സമീപം സ്ഫോടനം
വാഷിങ്ടൻ/ ടെഹ്റാൻ: ഇറാഖിലെ എർബിലിലുള്ള യുഎസ് കോൺസുലേറ്റിനു സമീപം ആക്രമണമെന്ന് റിപ്പോർട്ട്. എർബിലിൽ ഏഴു തവണ സ്ഫോടനമുണ്ടായതായി ഇറാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇറാനിയന്‍ ഡ്രോണുകൾ എർബിലിനു സമീപമുള്ള ഖലിഫാൻ, സോറൻ മേഖലകളിൽ ആക്രമണം നടത്തിയതായി ഇറാഖ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആക്രമണം പ്രതിരോധിക്കാനായി പത്തിലേറെ യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും രംഗത്തെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇറാഖിലെ ഏറ്റവും വലിയ വാതകപ്പാടമായ ഖോർ മോറും ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇറാഖിലെ ഊർജ വിതരണത്തിന്റെ ഏറിയ പങ്കും ഇവിടെ നിന്നാണ്. ചൊവ്വാഴ്ച പുലർച്ചെ എർബിലിൽ ആക്രമണമുണ്ടായ അതേസമയത്തു…









