തിരുവനന്തപുരം: കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ യുവതിയുടെ കൈപ്പത്തി രണ്ടാം ഭര്‍ത്താവ് വെട്ടിമാറ്റി. ഇന്നുച്ചയ്ക്ക് ചാവടിമുക്കിലെ വര്‍ക്‌ഷോപ്പില്‍ വച്ച് കടയ്ക്കാവൂര്‍ സ്വദേശിനി വിജി (38)ക്കു നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. രണ്ടു കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. വലതു കൈപ്പത്തിയാണ് പൂര്‍ണമായി അറ്റുപോയത്. വിജിയുടെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റു.
വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജിയുടെ ഒപ്പം താമസിച്ചിരുന്ന അനു എന്ന ആളെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണു സൂചന. അനു ജോലി ചെയ്യുന്ന വര്‍ക് ഷോപ്പില്‍ വച്ച് ഉച്ചയ്ക്കു രണ്ടരയോടെ ആയിരുന്നു സംഭവം.
കോട്ടയത്തു ജോലി ചെയ്യുന്ന വിജി ഇന്നു നാട്ടിലെത്തിയപ്പോഴാണ് അനുവിന്റെ അടുത്തെത്തിയത്. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അനു വെട്ടുകത്തിയെടുത്ത് വിജിയെ വെട്ടുകയുമായിരുന്നു. കുറച്ചു നാളുകളായി തുടരുന്ന കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് കരുതുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
