88-കാരിയെ മാനഭംഗപ്പെടുത്തിയ യുവാവിന് 30 വർഷം കഠിനതടവും 1.15 ലക്ഷം രൂപ പിഴയും

News Desk
1 Min Read

കോട്ടയം: 88-വയസ്സുള്ള സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിന് 30 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ. കിടങ്ങൂർ മംഗളാരാം കാഞ്ഞിരക്കാട്ട് പ്രസാദിനെ (24) ആണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്.

പിഴത്തുക അടച്ചാൽ ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2022 ജനുവരി 10-നായിരുന്നു സംഭവം. കിടങ്ങൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങൾ ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

……

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article