ലോകത്തെ മുൾമുനയിലാക്കി ട്രംപ്; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാൻ ഒരു കരാറിന് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ ഭരണകൂടത്തിനുള്ളിൽ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത്തരമൊരു 'ചിതറിക്കിടക്കുന്ന' നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള വിഷയത്തിൽ…
കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത, ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ; യുഡിഎഫിന് നേരിയ മേൽക്കൈ, എൽഡിഎഫും ഭരണത്തിലേറാം, ബിജെപിക്ക് മുന്നേറ്റം
നായർ വോട്ടുകളിൽ ബി ജെ പിക്കാണ് വലിയ മുന്നേറ്റം കാണിക്കുന്നത് മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്ക് ഒഴുകിയെന്നും സർവെ പറയുന്നത് കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നു. കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ…
കനത്ത മഴ; ബംഗളുരുവില്‍ മതിലിടിഞ്ഞ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
ബംഗളുരു: ശക്തമായ മഴയെ തുടര്‍ന്നു മതില്‍ തകര്‍ന്നു വീണു വിനോദയാത്രക്കായി എത്തിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കനത്ത മഴയില്‍ ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി കഴ്സണ്‍ ആശുപത്രിയുടെ കോമ്പൗണ്ട് മതിലാണ് ഇടിഞ്ഞുവീണത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47)എന്നിവരാണ് മരിച്ച മലയാളികള്‍. വിനോദയാത്ര പോയ മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മാണ യൂണിറ്റിലെ 56 പേരുടെ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ബംഗളൂരു സ്വദേശികളായ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ്…
കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വരും, എക്സിറ്റ് പോൾ ഫലം പുറത്ത്
കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്ന പൗരന്മാർ എൽഡിഎഫിനൊപ്പമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ കൊച്ചി: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 10 വര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം ഉണ്ടാവുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോള്‍ ഫലവും വ്യക്തമാക്കുന്നത്. 70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി…
കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം; ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്
കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്. കേരളം യു ഡി എഫിനെന്നാണ് പുറത്തുവന്ന ആദ്യ സർവേ ഫലം. ടൈംസ് നൗ ജെവിസിയുടെ പ്രവചനത്തിലാണ് യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് സൂചിപ്പിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലം. കേരളം യു ഡി എഫിനെന്ന് ടൈംസ് നൗ ജെ വി സി. യു ഡി എഫ് ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. കേരളത്തിൽ യു ഡി എഫ് അധികാരത്തിലെത്തുമെന്ന്…
ഉപേക്ഷിച്ചത് 59 വർഷത്തെ ബന്ധം, കടുത്ത തീരുമാനമെടുത്ത് യുഎഇ; ഒപെകിൽ നിന്ന് പിൻമാറിയ നിർണ്ണായക നടപടി മെയ് 1 മുതൽ പ്രാബല്യത്തിൽ
ഞെട്ടിച്ച പ്രഖ്യാപനം സഊദിയിൽ ജിസിസി ഉച്ചകോടിയും വിയന്നയിൽ നിർണായ ഒപെക് യോഗവും നടക്കുന്നതിന് തൊട്ടുമുന്നെ അബുദബി: ആഗോള എണ്ണവിപണി ആടിയുലഞ്ഞു നിൽക്കെ എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് പിൻവാങ്ങി യു.എ.ഇ നടപടി നിർണ്ണായകം. മെയ് ഒന്ന് മുതൽ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും വിട്ടുനിൽക്കുമെന്നാണ് യു എ ഇ പ്രഖ്യാപിച്ചത്. ഹോർമുസ് പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് തീരുമാനം. വിയന്നയിൽ നിർണായ ഒപെക് യോഗവും സഊദിയിൽ ജിസിസി ഉച്ചകോടിയും നടക്കുന്നതിന് തൊട്ടുമുന്നെയാണ് ഞെട്ടിച്ച പ്രഖ്യാപനം. രാഷ്ട്രമായി രൂപം…









