സഊദി രാജകുമാരി അന്തരിച്ചു 

0
8

റിയാദ്: സഊദി രാജകുടുംബാംഗം അൽജൗഹറ ബിൻത് ഫൈസൽ ബിൻ അബ്ദുള്ള അൽ അബ്ദുറഹ്മാൻ അൽ സഊദ് രാജകുമാരി അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്. അമീർ മുഹമ്മദ് ബിൻ സഊദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ മാതാവാണ് പരേതയായ അൽ ജൗഹറ രാജകുമാരി.

രാജകുമാരിയുടെ നിര്യാണത്തിൽ സഊദി റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി. രാജകുമാരിയുടെ മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച റിയാദിൽ നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു. റിയാദിലെ പ്രശസ്തമായ ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ അസർ നമസ്‌കാരത്തിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

രാജകുമാരിയുടെ വിയോഗ വാർത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും റോയൽ കോർട്ട് വാർത്താക്കുറിപ്പിൽ അറിയിച്ചു.