മക്കയിൽ സഊദി പൗരനെ കൊലപ്പെടുത്തിയ വിദേശിക്ക് വധശിക്ഷ

News Desk
1 Min Read

ദമ്മാം: സൗദിയില്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മക്ക പ്രവിശ്യയില്‍ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.

ദാഖിൽ അല്ലാഹ് ബിൻ ഹമീദ് ബിൻ ഔദ അൽ-സിനാനി എന്ന പൗരനെ കൊലപ്പെടുത്തിയ കേസില്‍ സുഡാനി പൗരനായ അൽ-അവാദ് മുഹമ്മദ് അൽ-അവാദ് മഹ്മൂദിനെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. കേസിന്‍റെ തുടക്കത്തില്‍ തന്നെ പിടികൂടിയ പ്രതിക്കെതിരെ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ ശരിവെച്ച് വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇത് പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരി വെച്ചതോടെയാണ് രാജകീയ ഉത്തരവിലൂടെ ശിക്ഷ നടപടികള്‍ നടപ്പിലാക്കിയത്.

ഇന്ന് മക്ക പ്രവിശ്യയില്‍ വെച്ച് ശിക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നിരപരാധികളായ ആളുകളെ ആക്രമിക്കുകയും, രക്തം ചിന്തുകയും, അവരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുകയും ചെയ്യുന്നവർക്കെതിരെയുള്ള മുന്നറിയിപ്പാണ് ശിക്ഷാ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!