ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധങ്ങൾ നടക്കും. രാവിലെ പത്ത് മണിക്ക് ജന്തർമന്തറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്.
അതിനിടെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ എവിടെയാണെന്ന ചോദ്യവുമായി ഡൽഹി പൊലീസ് കമ്മീഷണർക്ക് സിജെപി കത്തയച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലെന്നും കുടുംബത്തെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ സംഘടന, അഭിജീതിനെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നേതാക്കളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിജെപി, സുപ്രിംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജിയും നൽകിയിട്ടുണ്ട്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
