റിയാദ്: സഊദിയിൽ ഇന്ന് രാവിലെയുണ്ടായ അതി ദാരുണമായ അപകടത്തിൽ അഞ്ചു അധ്യാപികമാർ ഉൾപ്പെടെ ആറു പേർ മരിച്ചു. തായിഫ് ഗവർണറേറ്റിന് കിഴക്ക് അൽ മുവൈഹിലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് അഞ്ച് വനിതാ അധ്യാപികമാരും ഒരു ഡ്രൈവറും മരിച്ചത്.
മക്കയിൽ നിന്ന് തായിഫ് മേഖലയിലെ ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം നടന്നതെന്നും അപകടത്തിൽ അഞ്ച് വനിതാ അധ്യാപികമാരും വാഹനത്തിന്റെ ഡ്രൈവറും വ്യാഴാഴ്ച രാവിലെ മരിച്ചതായും പ്രാദേശിക പത്രം പത്രം റിപ്പോർട്ട് ചെയ്തു.
‘എഡ്യൂക്കേഷണൽ ഫീൽഡ്’ (Educational Field) എന്ന സ്രോതസ്സ് നൽകുന്ന വിവരമനുസരിച്ച്, അധ്യാപികമാർ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവരുടെ പേരു വിവരങ്ങളോ മറ്റോ പുറത്ത് വിട്ടിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
