ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാനുള്ള നീക്കമെന്ന് സംശയം?:വിമാനം സഊദിയിൽ ലാന്റ് ചെയ്തു.

News Desk
1 Min Read

ദുബായിൽനിന്ന് തെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാനുള്ള നീക്കം സംശയിച്ചതിനെ തുടർന്ന് വിമാനം സൗദിയിൽ ലാന്റ് ചെയ്തു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഫ്ലൈ ദുബായ് വിമാനം പിന്തുടർന്നിരുന്നു. ആശങ്കാജനകമായ മുന്നറിയിപ്പ് ഉയർന്നതിനെ തുടർന്ന് 150-ലധികം ഇസ്രായേലികളുമായി സഞ്ചരിച്ച വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടു.

ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് ബുധനാഴ്‌ച ഇസ്രായേലി യുദ്ധവിമാനങ്ങൾ അടിയന്തരമായി പറന്നുയർന്നു. യു.എ.ഇയിലെ ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ഈ അടിയന്തര മുന്നറിയിപ്പ് ഉയർന്നത്.

വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന ‘ഫ്ലൈറ്റ് ໙ 24′ (FlightRadar24) വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ബോയിംഗ് 737 മാക്സ് 8 (രജിസ്ട്രേഷൻ: A6-FKF) വിമാനം ആദ്യം “എമർജൻസി കോഡ് 7700’ ആണ് നൽകിയത്. ഇത് ഒരു പൊതു അടിയന്തരാവസ്ഥയെ കാണിക്കുന്നതാണ്. എന്നാൽ തൊട്ടുപിന്നാലെ, നിയമവിരുദ്ധമായ ഇടപെടലുകളെ സൂചിപ്പിക്കുന്ന ‘കോഡ് 7500’ വിമാനം പ്രക്ഷേപണം ചെയ്തതായി ചില ട്രാക്കിംഗ് സിസ്റ്റങ്ങൾ പുറത്തുവിട്ടു. അതേസമയം, എയർലൈനിൽ നിന്നോ സിവിൽ ഏവിയേഷൻ അധികൃതരിൽ നിന്നോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!