പൈലറ്റുമാർ തമ്മിലുള്ള തർക്കം ഹൈജാക്കിംഗ് മുന്നറിയിപ്പ് കോഡ് നൽകിയതിലേക്ക് എത്തിച്ചു; ഇസ്റാഈലിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം സഊദിയിൽ അടിയന്തിര ലാൻഡിംഗ് 

malayalampress
2 Min Read
  • പൈലറ്റുമാർ തമ്മിലുള്ള തർക്കമാണ് ഹൈജാക്കിംഗ് മുന്നറിയിപ്പ് കോഡ് നൽകിയതിലേക്ക് എത്തിച്ചതെന്ന് റിപ്പോർട്ട്

ദുബൈ: ദുബായിൽ നിന്ന് തെൽ ഇസ്റാഈഇലെ ടെൽഅവീവിലേക്കുള്ള ഫ്ലൈദുബൈ വിമാനം ഹൈജാക്ക് സന്ദേശത്തെ തുടർന്ന് സഊദിയിൽ ലാൻഡ് ചെയ്തു. വിവരം ലഭ്യമായതോടെ ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ഫ്ലൈ ദുബായ് വിമാനം പിന്തുടർന്നിരുന്നു. ഇവരുടെ അകമ്പടിയോടെയാണ് വിമാനം സഊദിയിൽ ഇറങ്ങിയത് എന്നാണ് സൂചന. 150 ലധികം ഇസ്റാഈലികളുമായാണ് വിമാനം സഞ്ചരിച്ചിരുന്നത്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനം, യാത്രാമധ്യേ ഒരു അടിയന്തിര സംഭവം ഉണ്ടായതിനെത്തുടർന്ന് സഊദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറങ്ങിയതായി എയർലൈൻ അറിയിച്ചു.

ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നതായി സംശയം ഉയർന്നതിനെ തുടർന്ന് ഇസ്റാഈലി യുദ്ധവിമാനങ്ങൾ അടിയന്തരമായി പറന്നുയർന്നു. എന്നാൽ, മുന്നറിയിപ്പ് വന്നതോടെ ഇസ്റാഈൽ വ്യോമസേന യുദ്ധവിമാനങ്ങളെ അയക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തു.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് ഈ സംഭവത്തിന് കാരണമെന്ന് പിന്നീട് ഇസ്റാഈൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഐഡിഎഫ് (IDF) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് സംഭവത്തെക്കുറിച്ച് അവലോകനം നടത്തിയതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. ഇസ്റാഈൽ വ്യോമസേനാ മേധാവി മേജർ ജനറൽ ഒമർ ടിഷ്‌ലർ, ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഇറ്റ്‌സിക് കോഹൻ, ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ ഷ്ലോമി ബിൻഡർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

രാവിലെ 09:10-ഓടെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച വിമാനം പെട്ടെന്ന് യു-ടേൺ എടുത്ത് സഊദി അറേബ്യയുടെ ഭാഗത്തേക്ക് തിരിച്ചുപറന്നതായി ഫ്ലൈറ്റ് ഡാറ്റ കാണിക്കുന്നു. കൂടാതെ സാധാരണ സഞ്ചരിക്കുന്ന ഉയരത്തിൽ നിന്നും താഴ്ന്ന് ഏകദേശം 15,000 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നതെന്നും ട്രാക്കിംഗ് വിവരങ്ങളിൽ വ്യക്തമാണ്.

അടിയന്തര കോഡ് അയക്കാനുണ്ടായ കാരണവും വിമാനത്തിന്റെ പാത മാറ്റിയതിന്റെ പശ്ചാത്തലവും പിന്നീടാണ് ഇസ്റാഈൽ വ്യക്തമാക്കിയത്. ഞങ്ങളുടെ സംഘങ്ങൾ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണ്. കൂടുതൽ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് തുടർവിവരങ്ങൾ അറിയിക്കുന്നതാണ്, ഫ്ലൈ ദുബായ്പ വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും എയർലൈൻ വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!