- റിയാദിലെ ഈ കഫേയിൽ പുസ്‌തകങ്ങളും വിനൈൽ സംഗീതവും ബോർഡ് ഗെയിമുകളും
റിയാദ്: മൊബൈൽ ഫോണിനും ഡിജിറ്റൽ ലോകത്തിനും ഇടവേള നൽകി നേരിൽ കണ്ടു മുട്ടാനും സംസാരിക്കാനും സമയം ചെലവഴിക്കാനും അവസരമൊരുക്കുകയാണ് റിയാദിലെ ‘ഹെർത്ത് കഫേ’. സഊദി ദമ്പതികളായ സബ്രിന ആൻഡിജാനിയും ഫഹദ് അൽമൽക്കിയും ചേർന്ന് ഒരുക്കിയ കഫേയിൽ കാപ്പിക്കും ചായക്കുമൊപ്പം പുസ്തകങ്ങളും മാസികകളും ബോർഡ് ഗെയിമുകളും സംഗീതോപകരണങ്ങളും വിനൈൽ റെക്കോർ ഡുകളും ഒരുക്കിയിട്ടുണ്ട്.
വൈഫൈയും ഡിജിറ്റൽ മെനുവും കഫേയിൽ ഇല്ല. പകരം കൈയെഴുത്ത് മെനുവാണ്. ഒരുമിച്ചിരുന്ന് സംസാരിക്കാനും സംഗീതം ആസ്വദിക്കാനും ഗെയിമുകൾ കളിക്കാനും പുസ്തകങ്ങൾ വായിക്കാനും കഴിയുന്ന സൗഹൃദ ഇടമായാണ് കഫേ ഒരു ക്കിയിരിക്കുന്നത്. പഴയകാല കഫേകളിലെ സൗഹൃദ അന്തരീക്ഷം തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ദമ്പതികൾ പറയുന്നു.
ഏപ്രിലിലാണ് കഫേ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ശനിയാഴ്ച മാത്രം തുറന്നിരുന്ന കഫേ ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസവും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ പരിപാടികൾക്കും ശിൽപ ശാലകൾക്കും സംഘപരിപാടികൾക്കുമായി കഫേ ബുക്ക് ചെയ്യാം. അയൽപക്കത്തു നിന്നും റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരാണ് ഇവിടെ എത്തുന്നത്.
പ്രത്യേക നിലവാരമുള്ള കാപ്പിക്കുരുക്കൾക്കൊപ്പംഏഷ്യൻ പാരമ്പര്യത്തിൽനിന്നുള്ള ചേരുവകൾ ഉൾപ്പെടുത്തിയ ചായകളും ഇവിടെ ലഭിക്കും. മുൻ സംഗീത നിർമാതാവും ഡിജെയുമായ ഫഹദിന്റെ വിനൈൽ റെക്കോർഡ് ശേഖരവും സംഗീതോപകരണങ്ങളും കഫേയിലെ പ്രധാന ആകർഷണങ്ങളാണ്. വീട്ടിലെത്തിയ പ്രതീതി നൽകുന്ന സൗഹൃദ അന്തരീക്ഷമാണ് കഫേയിൽ ഒരുക്കിയിരിക്കുന്നതെന്ന് ദമ്പതികൾ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
