ജിദ്ദ വിമാനത്താവളത്തിൽ ടെർമിനൽ 4 തുറന്നു; 1.5 കോടി യാത്രക്കാരെ ഉൾക്കൊള്ളും

malayalampress
1 Min Read
  • ആദ്യഘട്ടത്തിൽ മൂന്ന് വിമാനക്കമ്പനികൾ
  • പ്രതിവർഷം ഒമ്പത്​ കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിടുന്നത്

ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4ൽ ഘട്ടം ഘട്ടമായി പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ വിസ് എയർ, എജെറ്റ്, സലാം എയർ വിമാനങ്ങളുടെ സർവിസുകളാണ് പുതിയ ടെർമിനലിലേക്ക് മാറ്റിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിദേശ വിമാനക്കമ്പനികളുടെ സർവിസുകളും ഇവിടേക്ക് മാറ്റും.

ഇന്ന് ഫ്ലൈ ജിന്ന, നെസ്മ എയർലൈൻസ് സർവിസു കൾ ടെർമിനൽ 4ലേക്ക് മാറ്റും. നാളെ അകാസ എയറും ഒക്ടോബർ ഒന്നിന് സിറിയൻ എയർ, പെഗസസും ഒക്ടോബർ മൂന്നിന് അസർബൈജാൻ എയർ ലൈൻസ്, ടുണിസെയർ എന്നിവയും പുതിയ ടെർമിനലിൽ നിന്ന് സർവിസ് നടത്തും. തുടർന്നും ഘട്ടംഘട്ടമായി കൂടുതൽ സർവിസുകൾ മാറ്റുമെ ന്ന് ജിദ്ദ എയർപോർട്‌സ് കമ്പനി അറിയിച്ചു.

97,000 ചതുരശ്ര മീറ്റർ വിസ്തൃ തിയുള്ള ടെർമിനൽ 4ന് പ്രതി വർഷം 1.5 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഹജ്ജ്, ഉംറ തീർഥാ ടകരുടെ കൂട്ട ചെക്ക് ഇൻ നടപടികൾക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രാ നടപടികൾ സുഗമമാക്കുന്നതിനുമാണ് പുതിയ ടെർമിനൽ പ്രവർത്തനസജ്ജമാക്കിയത്.

2025ൽ 5.34 കോടി യാത്രക്കാ രെ കൈകാര്യം ചെയ്ത കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ടെർ മിനൽ 4 തുറന്നത്. സഊദി വിഷൻ 2030-​െൻറ ഭാഗമായി 2030 ഓടെ പ്രതിവർഷം ഒമ്പത്​ കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാനാണ് ജിദ്ദ വിമാനത്താവളം ലക്ഷ്യമിടുന്നത്. യാത്രയ്ക്ക് പുറപ്പെടുംമുമ്പ് വിമാനം പുറപ്പെടുന്ന ടെർമിനൽ വിമാനക്കമ്പനിയുടെ ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!