“കൂടെ നിൽക്കുന്നവരുടെ കഴുത്തിന് കത്തി വയ്ക്കുന്നവരാണ് നേതൃസ്ഥാനത്തുള്ളത്”; ജി.സുകുമാരൻ നായർക്കെതിരെ കെ.ബി. ഗണേഷ് കുമാർ

News Desk
1 Min Read

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കെ.ബി. ഗണേഷ് കുമാർ രംഗത്ത്. എൻഎസ്എസിനെ ദുഷ്ടൻ്റെയും ഭീരുവിൻ്റെയും കൈയിൽ നിന്നും രക്ഷിക്കണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

നക്കാപ്പിച്ച കണ്ട് നായര് വീഴരുത്. എൻഎസ്എസ് എന്നത് മക്കൾ സർവീസ് സൊസൈറ്റി എന്ന് ആക്കുമോ എന്നാണ് പേടി. കൂടെ നിൽകുന്നവരുടെ കഴുത്തിന് കത്തി വയ്ക്കുന്നവരാണ് ഇന്ന് നേതൃസ്ഥാനത്ത് ഉള്ളതെന്നും ഗണേഷ് കുമാർ ആരോപിച്ചു.

പ്രൊഫസർ ആകാൻ യോഗ്യത ഇല്ലാത്ത സുകുമാരൻ നായരുടെ മകൾ ആണ് ഇന്ന് എൻഎസ്എസ് കോളേജുകൾ ഭരിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദേശം നൽകി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ധനലക്ഷ്മിയിൽ നിന്നും ബന്ധുവിനെ പറഞ്ഞ് വിട്ടതിനാണ് ഇങ്ങനെ ചെയ്തതെന്നും ഗണേഷ് കുമാർ ആരോപിച്ചു.

മകളുടെ മകന് ജോലി ലഭിക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് പൊന്നാട നൽകി സ്വീകരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് മാത്രം പൊന്നാട ഇല്ല. മുസ്ലിം വിഭാഗത്തോട് സ്‌നേഹം ഇല്ല. സ്‌നേഹം മുസ്ലീം ലീഗിൻ്റെ വിദ്യാഭ്യാസ മന്ത്രിയോട് മാത്രമെന്നും ഗണേഷ്കുമാർ പരിഹസിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!