ജിദ്ദ: സൗദി കെഎംസിസി നാഷണൽ കമ്മിറ്റി, ജിദ്ദ സെൻട്രൽ കമ്മിറ്റി എന്നിവയുടെ കുടുംബ സുരക്ഷ പദ്ധതി-2027 പ്രചാരണ കാമ്പയിന് സൗത്ത് സോൺ കെ എം സി സി തുടക്കം കുറിച്ചു. ശറഫിയ ക്വാളിറ്റി റെസ്റ്റാറന്റിൽ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരിയുടെ ആദ്യക്ഷതയിൽ നടന്ന യോഗം ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി മുസ്തഫ, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് എന്നിവര്‍ പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും കൈത്താങ്ങായ പദ്ധതിയുടെ പ്രധാന്യത്തെപ്പറ്റി ഊന്നിപ്പറഞ്ഞു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷിഹാബ് താമരക്കുളം, ഷറഫുദ്ദിൻ ബാഖവി ചുങ്കപ്പാറ തുടങ്ങിയവർ സംസാരിച്ചു.
ഹനീഫ കൈപ്പമംഗലം, നൗഷാദ് പാനൂർ, നദീർ പാനൂർ, സമീർ ആലപ്പുഴ, ഷാനവാസ് കോട്ടയം, നിസാറുദ്ദിൻ കൊല്ലം, റസാഖ് കാഞ്ഞിരപ്പള്ളി തുങ്ങിയവർ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി നാസറുദീൻ കായംകുളം സ്വാഗതവും ട്രഷറർ സെയ്ത് മുഹമ്മദ് അൽകാശിഫി നന്ദിയും പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
