കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബര്‍ 12 ന് നടന്ന അപകടത്തില്‍ മരിച്ചത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഹൗസ് ബോട്ടുകാരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ലൈസന്‍സില്ലാത്ത ബോട്ടിനെതിരെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നുമാണ് കുടുംബത്തിന്റെ ആക്ഷേപം. സംഭവത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍, കോഴിക്കോട് ജില്ലാ റൂറല്‍ പൊലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി എന്നിവരില്‍ നിന്ന് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
