മോസ്കോ : റഷ്യയിൽ ഇന്ധനക്ഷാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണം തുടർന്ന് ഉക്രയ്ൻ. യതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലക്ക് നേരെയുണ്ടായ ഉക്രയ്ന്റെ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലകളിലും ഡ്രോൺ ആക്രമണമുണ്ടായി. ടാടർസ്ഥാൻ റിപബ്ലിക്കിലെ നിഷ്നെകാംസ്ക് നഗരത്തിൽ ഉക്രയ്ൻ നടത്തിയ വൻ ഡ്രോണാക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റു. റഷ്യയിലെ ജനവാസ കേന്ദ്രങ്ങൾക്കും വ്യവസായ ശാലകൾക്കും നേരെയാണ് ഇന്ന് പുലർച്ചെ ഉക്രയ്ൻ വ്യോമാക്രമണം നടത്തിയതെന്ന് ടാടർസ്ഥാൻ തലവൻ അറിയിച്ചു.
റഷ്യയിലെ അത്യാധുനിക എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നായ ടാനെക്കോക്ക് നേരെയാണ് ഉക്രയ്ൻ ആക്രമണമുണ്ടായത്. രാജ്യത്തെ പ്രധാന ഇന്ധന സ്രോതസുകളിൽ ഒന്നാണിത്. ഏതാനും മാസങ്ങളായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേടരെ ഉക്രയ്ൻ ആക്രമണം നടത്തുന്നത് തുടരുകയാണ്.
ബെൽഗൊറോഡ് മേഖലയിലെ ഒരു ഗ്രാമത്തിൽ ഉക്രേനിയൻ ഡ്രോൺ ഒരു വീടിന് മുന്നിൽ പതിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഉക്രയ്ന്റെ ഈ കടന്നാക്രമണങ്ങളെയും യുദ്ധനീക്കങ്ങളെയും റഷ്യൻ സൈന്യം ശക്തമായി നേരിടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉക്രയ്ന്റെ 456 ഡ്രോണുകൾ വെടിവെച്ചു വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
