ഡൽഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ 2030 ഓടെ മൂന്ന് മുതൽ നാല് കോടി വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അഡെക്കോ ഇന്ത്യ. പെട്രോൾ, ഡീസൽ വാഹന മേഖലയിലെ ജോലിയേക്കാൾ ഇ.വി ജീവനക്കാർക്ക് 45 ശതമാനം വരെ അധിക ശമ്പളം ലഭിക്കാനും സാധ്യത ഉണ്ടെന്നും, പുതിയ തൊഴിലവസരങ്ങൾ പ്രധാനമായും ബാറ്ററി നിർമാണം, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ സോഫ്റ്റ്‌വെയർ ടെലിമാറ്റിക്സ് ബാറ്ററി റിസെക്ലിങ് എന്നീ മേഖലകളിൽ ആയിരിക്കും സൃഷ്ടിക്കപ്പെടുക എന്നും അഡെക്കോ ഇന്ത്യ വ്യക്തമാക്കി.
15 മുതൽ 20 ശതമാനം വരെ ഇ.വി മേഖലയിൽ പ്രതിമാസം നിയമനം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ഏകദേശം 50-55 ശതമാനം വരെ ആകെ നിയമനം നിർമാണ മേഖലയിൽ നിന്നായിരിക്കും. ബാറ്ററി നിർമാണം, ചാർജിങ് സംവിധാനങ്ങൾ, ബാറ്ററി റിസൈക്ലിംഗ് തുടങ്ങിയ മേഖലയിലാണ് വേഗത്തിലുള്ള വളർച്ച പ്രതീക്ഷിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുകയും വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 2030 ഓടെ 60 ശതമാനം വരെ ഗ്രീൻ ജോബുകൾ ഇ.വി മേഖലയുമായി ബന്ധപ്പെട്ടവ ആയിരിക്കുമെന്നും അഡെക്കോ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
