റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്.
മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകത ചർച്ചയിൽ കിരീടാവകാശി ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും സാഹചര്യം വൻ യുദ്ധത്തിലേക്ക് വഴിമാറുന്നത് തടയുന്നതിനും എല്ലാവിധ ശ്രമങ്ങളും നടത്തണമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.
സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണം. മേഖലയിലെ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണ മേഖലകൾ അവലോകനം ചെയ്ത ഇരുവരും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
