ഹൂതി ആക്രമണം: മക്ക മസ്ജിദുല്‍ ഹറമിലെ ബാങ്കിന്റെ പശ്ചാത്തലത്തില്‍ സൈറണ്‍ ശബ്ദവും; വൈറലായി 10 സെക്കന്റ് വീഡിയോ

malayalampress
1 Min Read

മക്ക: സഊദി അറേബ്യയിലെ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ (Grand Masjid) ദുഹര്‍ നമസ്‌കാരത്തിനുള്ള അസാന്‍ (ബാങ്ക് വിളി) മുഴങ്ങുന്നതിനിടെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ ശബ്ദവും. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയിലാണ് അസാനൊപ്പം പശ്ചാത്തലത്തില്‍ അടിയന്തര മുന്നറിയിപ്പ് സൈറണ്‍ കേള്‍ക്കുന്നത്.

‘Inside the Haramain’ എന്ന എക്‌സ് അക്കൗണ്ടിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്. രണ്ട് വിശുദ്ധ പള്ളികളുടെയും അവിടെയുള്ളവരുടെയും സന്ദര്‍ശകരുടെയും സംരക്ഷണത്തിനായി പ്രാര്‍ഥിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്.

മക്കയില്‍ വ്യോമഭീഷണി മുന്നറിയിപ്പ് നിലനിന്നിരുന്ന സമയത്താണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. മക്കയുടെ തെക്ക് ഭാഗത്തേക്ക് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞ് തകര്‍ത്തതായി സൗദി അധികൃതര്‍ പിന്നീട് അറിയിച്ചു. ഡ്രോണ്‍ മക്കയുടെ നിയന്ത്രിത വ്യോമപരിധിയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് തകര്‍ത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദി ആരോപണം ഹൂതികള്‍ നിഷേധിച്ചിട്ടുണ്ട്. മക്കയെയോ മറ്റ് ഇസ്‌ലാമിക പുണ്യസ്ഥലങ്ങളെയോ യമന്‍ ഭീഷണിപ്പെടുത്തുന്നില്ലെന്നും സൈനിക നടപടികള്‍ വിശുദ്ധ കേന്ദ്രങ്ങളില്‍നിന്ന് അകലെയുള്ള സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും നേരെയാണെന്നും ഹൂതികള്‍ വ്യക്തമാക്കി.

മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതി ഡ്രോണ്‍ ആക്രമണശ്രമത്തെ സഊദി വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു. രണ്ട് വിശുദ്ധ പള്ളികള്‍, തീര്‍ഥാടകര്‍, രാജ്യത്തെ പൗരന്മാര്‍, താമസക്കാര്‍ എന്നിവരുടെ സംരക്ഷണത്തിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം സഊദി വീണ്ടും വ്യക്തമാക്കി. വൈറൽ വീഡിയോ താഴെ 👇.

വീഡിയോ 1

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!