പത്തനംതിട്ട: കുമ്പഴയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോന്നി പുളിമുക്ക് സ്വദേശിനി ഉഷാ കുമാരിയാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ, ടോറസ് ലോറിയുടെ പിൻഭാഗത്ത് തട്ടി ഉഷാ കുമാരി സ്കൂട്ടറിനടിയിലേക്ക് വീഴുകയായിരുന്നു.
ഭർത്താവ് സുരേന്ദ്രനൊപ്പം ക്ഷേത്രദർശനത്തിന് പോയതായിരുന്നു ഇവർ. സ്കൂട്ടറിലെ പിൻസീറ്റിലാണ് ഇവർ യാത്രചെയ്തിരുന്നത്. കുമ്പഴയിൽ നിന്നും മലയാലപ്പുഴയ്ക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
