സഊദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ; ഡ്രോൺ അവശിഷ്ടം പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

News Desk
0 Min Read

റിയാദ്: സഊദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു.

സൗദി അരാംകോയുടെ തെക്കുകിഴക്കൻ സൗദിയിലുള്ള എണ്ണപ്പാടമാണ് ഷൈബ. യുഎഇ അതിർത്തിയോട് ചേർന്നാണ് ഈ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ‍ഡ്രോൺ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ അവശിഷ്ടം വീണ് രണ്ടുമരണം സംഭവിച്ചതായും ഒരു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ഒരു വാഹനത്തിന് തീപ്പിടിച്ചെന്നും റിപ്പോർട്ടുകളിലുണ്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!