“ഷമൊന്ത” വൈറസ്, മനുഷ്യരിൽ ആദ്യം; ലോകത്തെ ആദ്യ മരണം ഫ്രാൻസിൽ

malayalampress
1 Min Read
  • സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരിസ് : ഫ്രാൻസിൽ ലോകത്താദ്യമായി മനുഷ്യനിൽ “ഷമൊന്ത” വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ മൃഗങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ വൈറസ് ബാധിച്ച രോഗി മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഗുരുതരമായ രോഗപ്രതിരോധ ശേഷിക്കുറവ് നേരിട്ടിരുന്ന ആളാണ് മരണപ്പെട്ടത്.

മൃഗങ്ങൾക്കിടയിൽ വ്യാപകമായി ഷമൊന്ത വൈറസ് പടർന്നുപിടിച്ച ഫ്രാൻസിലെ ഒരു പ്രദേശത്താണ് രോഗി കഴിഞ്ഞിരുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് പരത്തുന്ന ചെറു ഈച്ചകളുടെ ഗണത്തിൽപ്പെട്ട കുലിക്കോയിഡ്സ് മിഡ്ജസ് എന്ന പ്രാണികളുടെ സാന്നിധ്യവും ഈ പ്രദേശത്തുണ്ടായിരുന്നു.

പശുക്കൾ, ആടുകൾ, കുതിരകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെയാണ് സാധാരണയായി ഷമൊന്ത വൈറസ് ബാധിക്കാറുള്ളത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് ഇത് പകരുന്നത് ചെറു ഈച്ചകൾ കടിച്ചാണ്. മനുഷ്യനിൽ ഈ വൈറസ് ബാധിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായതിനാൽ, ഇത് മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചോ ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!