തിരുവനന്തപുരം: പൂജാരി രണ്ടരലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്ര സാമഗ്രികള്‍ കടത്തി. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി പാരിപ്പള്ളി മീനമ്പലം സ്വദേശി പ്രിന്‍സ് (27) ആണ് അറസ്റ്റിലായത്.
ക്ഷേത്രത്തിലെ ഓട്ടുപാത്രങ്ങള്‍, പിത്തള നിലവിളക്കുകള്‍, തൂക്കുവിളക്കുകള്‍, ചെമ്പ് ഉരുളികള്‍, പറ, മണികള്‍, പാത്രങ്ങള്‍, കെടാവിളക്ക് തുടങ്ങി രണ്ടരലക്ഷം രൂപയോളം വിലവരുന്ന സാമഗ്രികളാണ് കടത്തിയത്. ജൂണ്‍ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിന്‍സ് പല തവണകളായാണ് സാധനങ്ങള്‍ കടത്തിയതെന്ന് പോലീസ് പറയുന്നു.
നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി എത്തിയപ്പോഴാണ് സാമഗ്രികള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ കല്ലമ്പലം പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
