ബര്‍ലിന്‍: ബെർലിൻ∙ വ്യാജ രേഖകളും കുറുക്കുവഴികളും ഉപയോഗിച്ച് ജർമനിയിൽ ലീഗൽ റസിഡൻസ് പെർമിറ്റ് നേടിയെടുക്കാൻ സഹായിക്കുന്ന വൻ വീസ മാഫിയയെ ജർമൻ ഫെഡറൽ പൊലീസും അന്വേഷണ ഏജൻസികളും ചേർന്ന് പിടികൂടി. കൊളോൺ ഫോറിനേഴ്സ് റജിസ്ട്രേഷൻ ഓഫിസിലെ ഒരു വനിതാ കേസ് വർക്കർ ഉൾപ്പെടെയുള്ള രാജ്യാന്തര മനുഷ്യക്കടത്ത് സംഘമാണ് അറസ്റ്റിലായത്.
ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങി വ്യാജ വീസകൾ സംഘടിപ്പിച്ചു നൽകുന്ന സംഘത്തിന്റെ അറസ്റ്റോടെ രാജ്യത്തെ വ്യാജ വീസ മാഫിയക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. ജര്‍മനിയിലേക്ക് കുടിയേറാനും ഇവിടെ ലീഗല്‍ റസിഡന്‍സ് പെര്‍മിറ്റ് സ്വന്തമാക്കാനും കുറുക്കുവഴികള്‍ തേടുന്നവർക്കുമുള്ള മുന്നറിയിപ്പാണ് ഈ വാർത്ത.
ഇന്ത്യന്‍ പൗരന്മാര്ക്ക് വ്യാജ വിവാഹങ്ങളിലൂടെ ജര്‍മനിയില്‍ സ്ഥിരതാമസത്തിനുള്ള വീസകള്‍ തരപ്പെടുത്തി നല്കാന് ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയ സംഘമാണ് ഇപ്പോള്‍ അഴിക്കുള്ളിലായിരിക്കുന്നത്. കേസിലെ മുഖ്യപ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്ററഡിയിലാണ്. എന്നാല്‍, കേസ് കൊളോണ്‍ നഗരത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. ജര്‍മനിയിലെ മറ്റ് പ്രധാന നഗരങ്ങളിലെ ഫോറിനേഴ്സ് ഓഫിസുകളിലേക്കും ഈ തട്ടിപ്പ് ശൃംഖലയുടെ വേരുകള്‍ പടര്‍ന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
