കനത്ത തിരിച്ചടി നേരിടേണ്ടി വരും; കരാര്‍ ലംഘനം നടത്തുന്ന ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ഇറാന്‍

News Desk
1 Min Read

തെഹ്‌റാന്‍: ലബനാനില്‍ കരാര്‍ ലംഘനം നടത്തുന്ന ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ഇറാന്‍. തെഹ്‌റാനും യു എസും തമ്മില്‍ ധാരണാപത്രം അംഗീകരിച്ചതിനു ശേഷം 84 തവണ ഇസ്‌റാഈല്‍ കരാര്‍ ലംഘിച്ചതായി ഇറാന്‍ ആരോപിച്ചു. ആക്രമണം തുടരാനാണ് തീരുമാനമെങ്കില്‍ ഇസ്‌റാഈല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ വ്യക്തമാക്കി.

തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ സേന നടത്തിയ ഏറ്റവും പുതിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ലബനാന്‍ വിഷയത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘കൂടുതല്‍ ഉത്തരവാദിത്തം’ കാണിക്കാന്‍ നെതന്യാഹു തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

ശതകോടികള്‍ വിലമതിക്കുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക, ഉപരോധങ്ങള്‍ പിന്‍വലിക്കുക, ലബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുക തുടങ്ങിയ കാര്യങ്ങള്‍ യു എസുമായി ഉണ്ടാക്കുന്ന ഏതൊരു ധാരണയിലും ഉള്‍പ്പെടുത്തണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article