പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടരുന്നു. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും യുഎസും പുതിയ സൈനിക നീക്കങ്ങൾക്ക് തയാറെടുക്കുന്നതായാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നവംബർ 3-ന് നടക്കാനിരിക്കുന്ന യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം പശ്ചിമേഷ്യയിൽ വലിയൊരു സംഘർഷത്തിന് സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം, ഡസൻ കണക്കിന് ഇസ്രയേൽ വ്യോമസേന (ഐഎഎഫ്) പോർവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും സിറിയൻ, ഇറാഖി വ്യോമപാതകൾ വഴി ഇറാൻ അതിർത്തി വരെ പറന്ന് തിരിച്ചെത്തിയതായി ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ നീക്കം തിരിച്ചറിയുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ പരിശീലനം നടത്തിയത്.
ഒക്ടോബർ 27-ലെ ഇസ്രയേൽ നെസ്സെറ്റ് (Knesset) തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെതിരെ ഒരു ‘ശക്തിപ്രകടനം’ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡ്രിൽ സംഘടിപ്പിച്ചതെന്ന് യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ, ഈ നീക്കം കേവലം ഒരു മുന്നറിയിപ്പ് ലക്ഷ്യമിട്ടുള്ള പരിശീലനം മാത്രമാണോ അതോ വരാനിരിക്കുന്ന ആക്രമണങ്ങളുടെ ട്രെയിലറാണോ എന്ന ആശങ്ക ശക്തമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
