മലപ്പുറത്ത് സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

malayalampress
0 Min Read

മലപ്പുറം: മലപ്പുറത്ത് തിരൂരങ്ങാടിക്കടുത്ത് സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കോട്ടക്കൽ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടിൽ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരൻ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വി.കെ പടിയിലാണ് സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾ ദാരുണമായി മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഅദിൻ പബ്ലിക് സ്കൂൾ പ്രീകെജി അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജിൽ ഒന്നാംവർഷ ബി.സി.എ വിദ്യാർഥിയാണ് ജിബിൻ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!