നിപ സമ്പർക്ക പട്ടികയിലുള്ള 11 പേർ മലപ്പുറം ജില്ലയിലുള്ളവർ, ഒരാൾ കണ്ണൂർ ജില്ലയിൽ: മന്ത്രി എ.പി അനിൽകുമാർ

News Desk
1 Min Read

കോഴിക്കോട്: നിപ പ്രതിരോധത്തിൽ വീഴചയില്ലെന്ന് മന്ത്രി എ.പി അനിൽകുമാർ. കണ്ടെയ്ൻമെൻ്റ് സോൺ പ്രഖ്യാപിക്കാത്തത് രോഗ വ്യാപനം ഇല്ലാത്തതിനാൽ. പ്രോട്ടോക്കോൾ പ്രകാരം പ്രതിരോധം തുടങ്ങിയെന്നും മന്ത്രി. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മൂന്ന് പേരുടെ റിസൾട്ട് നെഗറ്റീവാണ്. രോഗവ്യാപനം ഉണ്ടായിട്ടില്ല. രോഗലക്ഷണം ഉള്ളവർ ചികിത്സ തേടണം. സമ്പർക്ക പട്ടികയിലെ 11 പേർ മലപ്പുറം ജില്ലയിലുള്ളവർ. ഒരാൾ കണ്ണൂർ ജില്ലയിൽ. രോഗബാധിതൻ ഗുരുതരാവസ്ഥയിൽ തുടരുന്നു.

ആരോഗ്യ നിലയിൽ മാറ്റമില്ല. കോഴിക്കോട് ആരോഗ്യ വകുപ്പിന് നല്ലൊരു ടീമുണ്ട്. ഏതെങ്കിലും ഒരാളുടെ അഭാവം കൊണ്ട് ഒരു വിഷയവും വരില്ല. ജില്ലാ കളക്ടറാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുന്നതിൽ പരിമിധിയുണ്ടെന്നും ആരും വാശി പിടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article