ജ്യൂസ് ഫാക്ടറിയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലാളികള്‍ മരിച്ചു

News Desk
0 Min Read

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ജ്യൂസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശ് സ്വദേശികളായ സൗരഭ് സിംഗ്, ശിവ് കുമാര്‍ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഫാക്ടറിയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

തൊഴിലാളികള്‍ സ്റ്റീമര്‍ നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ സൗരഭും ശിവയും മരണത്തിന് കീഴടുങ്ങുകയായിരുന്നു. രാജ് നിലവില്‍ ചികിത്സയിലാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!