കേരളത്തില്‍ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ സര്‍വേഫലം; യുഡിഎഫിന് 60 മുതല്‍ 78 വരെ സീറ്റുകള്‍

News Desk
1 Min Read

കൊച്ചി: കേരളത്തില്‍ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ സര്‍വേഫലം. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെന്ന് പ്രവചിക്കുമ്പോഴും നേരിയ മുന്‍തൂക്കം യുഡിഎഫിനാണ് നല്‍കുന്നത്. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമ്പോള്‍, എല്‍ഡിഎഫ് 55മുതല്‍ 73 സീറ്റുകള്‍ വരെ നേടും.

അതേ സമയം എന്‍ഡിഎ മൂന്ന് മുതല്‍ പതിനൊന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്.എല്‍ഡിഎഫിന് 64 സീറ്റിനൊപ്പം 9 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു

മുസ്സീം വിഭാഗത്തില്‍ 62 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 53 ശതമാനവും യുഡിഎഫിനൊപ്പമാണ്. എന്നാല്‍ ഈഴവ, പട്ടിക ജാതി, വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിനാണ്. നായര്‍ സമുദായം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

നായര്‍ വിഭാഗം പതിനെട്ട് ശതമാനവും മുസ്ലീം 33 ശതമാനവും ഈഴവ 47 ശതമാനവും ക്രിസ്ത്യന്‍ 34 ശതമാനും പട്ടികജാതി വിഭാഗം 49 ശതമാനവും എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. ബിജെപിക്ക് നായര്‍വിഭാഗത്തില്‍ 39 ശതമാനം വോട്ട് കിട്ടുമെന്നാണ് പ്രതീക്ഷ. മുസ്ലീം വിഭാഗത്തില്‍ നിന്ന് നാല് ശതമാനം പിന്തുണ ലഭിക്കുമ്പോള്‍ ഈഴവയില്‍ 32 ശതമാനവും പട്ടികജാതിയില്‍ നിന്ന് പതിനെട്ട് ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം.

2021-ലെ തെരഞ്ഞെടുപ്പില്‍ അന്തിമ ഫലത്തോട് ഏറ്റവും അടുത്ത് നിന്നത് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോളായിരുന്നു. എല്‍ഡിഎഫിന് 93 മുതല്‍ 111 സീറ്റുകളാണ് ടുഡേയ്സ് ചാണക്യ പ്രവചിച്ചത്. കോണ്‍ഗ്രസിന് 36 മുതല്‍ 44 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ 6 സീറ്റ് വരെ ലഭിക്കും എന്നുമായിരുന്നു ടുഡേയ്സ് ചാണക്യയുടെ പ്രവചനം

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!